ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കായിരിക്കും?

- Advertisement -

റഷ്യൻ ലോകകപ്പ് ഒന്നാം റൌണ്ട് ആവേശകരമായി പിന്നിടുകയാണ്, ഇന്ന് രാത്രി നടക്കുന്ന ഈജിപ്ത് റഷ്യ മത്സരത്തോടെ രണ്ടാം റൌണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുകയും ചെയ്യും. നിരവധി ഗോളുകളാണ് ഒന്നാം റൗണ്ടിൽ തന്നെ പിറന്നത്. ആദ്യ റൗണ്ടിലെ പതിനാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ പിറന്നത് 33 ഗോളുകൾ ആണ്, ശരാശരി ഓരോ മത്സരത്തിലും 2.3 ഗോളുകൾ പിറക്കുന്നു.

ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള പോരാട്ടവും കനക്കുന്നുണ്ട്. കഴിഞ്ഞ തവണ ഹാമിഷ് റോഡ്രിഗസ് സ്വന്തമാക്കിയ ഗോൾഡൻ ബൂട്ട് ഇത്തവണ ആര് സ്വന്തമാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്പെയ്നിനെതിർ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് മൂന്നു ഗോളുകളുമായി പട്ടികയിൽ ഒന്നാമത് നില്കുനന്നത്. തൊട്ടു പിന്നാലെ രണ്ടു ഗോളുകളുമായി നിരവധി താരങ്ങളും ഉണ്ട്. ഇരട്ട ഗോളുകൾ നേടിയ റഷ്യൻ താരം ചെറിഷേവ്, ഡിയാഗോ കോസ്റ്റ, ബെൽജിയത്തിന്റെ റൊമേലു ലുകാകു, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ എന്നിവരാണ് പിറകിൽ ഉള്ളത്.

ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനാവുക, ഒന്നിലേറെ താരങ്ങൾ ഒരേ ഗോൾ നിലയിൽ വന്നാൽ നൽകിയ അസിസ്റ്റുകളും കണക്കിലെടുക്കും. അതും തുല്യമാണെങ്കിൽ കുറച്ചു മിനിറ്റുകൾ കളിച്ച താരത്തിനായിരിക്കും ഗോൾഡൻ ബൂട്ട് നൽകുക.

2002ൽ ബ്രസീലിന്റെ റൊണാൾഡോ, 2006ൽ ജർമ്മനിയുടെ മിറോസ്ലോവ് ക്ളോസെ, 2010ൽ ഉറുഗ്വേയുടെ ഡീഗോ ഫോർലാൻ, 2014ൽ ഹാമിഷ് റോഡ്രിഗസ് എന്നിവരാണ് മുൻപ് ഗോൾഡൻ ബൂട്ട് നേടിയവർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement