ചരിത്രത്തിൽ ആദ്യം, ലോകകപ്പിലെ നാല് മത്സരങ്ങളിൽ വിജയമില്ലാതെ അർജന്റീന

- Advertisement -

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നിശ്ചിത സമയത്ത് വിജയമില്ലാതെ അർജന്റീന നാലു മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. അവസാനം നടന്ന 4 ലോകകപ്പ് മത്സരങ്ങളിൽ 2 സമനിലയും 2 തോൽവിയും ആണ് അർജന്റീനക്കുള്ളത്.

2014 ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ബെല്ജിയതിനെതിരെയുള്ള വിജയമാണ് ലോകകപ്പിലെ അർജന്റീനയുടെ അവസാന വിജയം. തുടർന്ന് നടന്ന സെമി ഫൈനലിൽ ഹോളണ്ടിനോട് സമനില ആയിരുന്നു ഫലം, ഷൂട്ട് ഔട്ടിൽ ആണ് അർജന്റീന വിജയം കണ്ടത്. ഫൈനലിൽ ജർമ്മാനിയോട് പരാജയം.

2018 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഐസ്ലാൻഡിനെതിരെ സമനിലയും രണ്ടാം മത്സരത്തിൽ ക്രൊയേഷ്യക്കെതിരേ നാണം കെട്ട തോൽവിയും.

തീർന്നില്ല, 1974ന് ശേഷം ആദ്യമായാണ് അർജന്റീന ഒരു ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം അറിയാതെ ഇരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement