മികച്ച നേട്ടവുമായി വഹ്ബി ഖസ്‌റി ലോകകപ്പിൽ നിന്നും വിടവാങ്ങി

- Advertisement -

പനാമക്കെതിരായ അവസാന മത്സരത്തിൽ വിജയം നേടിയാണ് ടുണീഷ്യ ലോകകപ്പിൽ നിന്നും വിടവാങ്ങിയത്. ടുണീഷ്യൻ ഫോർവേഡ് വഹ്ബി ഖസ്‌റിയുടെ മികച്ച പ്രകടനം ആണ് ടുണീഷ്യയുടെ വിജയത്തിൽ നിർണായകമായത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും വഹ്ബി ഖസ്‌റി സ്വന്തം പേരിലാക്കി. ഇതോടെ ഈ ലോകകപ്പിൽ രണ്ടു അസിസ്റ്റുകളും രണ്ടു ഗോളുകളും നേടുന്ന ഏക താരമായി വഹ്ബി ഖസ്‌റി.

ബെല്ജിയത്തിനെതിരായ മത്സരത്തിൽ ടുണീഷ്യയുടെ രണ്ടാമത്തെ ഗോളും നേടിയത് ഖസ്‌റി ആയിരുന്നു. ആ മത്സരത്തിൽ തന്നെ ബ്രോൺ നേടിയ ആദ്യ ഗോളിനും വഴിയൊരുക്കിയത് ഖസ്‌റി ആയിരുന്നു. ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ഖസ്‌റിക്ക് തലയുയർത്തി തന്നെ നാട്ടിലേക്ക് തിരിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement