410 മിനിട്ടുകൾക്ക് ശേഷം ഗോൾ കണ്ടെത്തി സ്വീഡൻ

- Advertisement -

നീണ്ട ഗോൾ വരൾച്ചയ്ക്ക് വിരാമമിട്ട് സ്വീഡൻ ടീം. നാനൂറില്‍ അധികം ആണ് സ്വീഡൻ ഒരു ഗോൾ പോലും നേടാതെ പിന്നിട്ടത്. മാർച്ചിൽ ചിലിക്കെതിരെ നടന്ന 2-1ന്റെ പരാജയത്തിന് ശേഷം ഒരു ഗോൾ പോലും സ്വീഡൻ നേടിയിരുന്നില്ല, ചിലിക്കെതിരായ മത്സരത്തിൽ 23ആം മിനിറ്റിൽ ഗോൾ നേടിയതിനു ശേഷം 410 മിനിറ്റുകൾ സ്വീഡൻ ഗോൾ ഒന്നും നേടാതെ പിന്നിട്ടിരുന്നു.

തുടർന്ന് റൊമാനിയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റ സ്വീഡൻ തുടർന്ന് ഡെൻമാർക്ക്, കൊറിയ ടീമുകൾക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങി. 410 മിനിട്ടുകൾക്ക് ശേഷം കൊറിയക്കെതിരായ മത്സരത്തിൽ 65ആം മിനിറ്റിൽ ആൻഡ്രെസ്സ്‌ ഗ്രനഖ്‌വിസ്റ്റ് ആണ് സ്വീഡന്റെ ഗോൾ വരൾച്ച അകറ്റിയത്. വാർ ആണ് സ്വീഡന്റെ രക്ഷക്കെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement