ആഫ്രിക്കയുടെ ആദ്യ ഗോൾ ടുണീഷ്യയുടെ വക

- Advertisement -

റഷ്യൻ ലോകകപ്പിൽ ആഫ്രിക്കൻ ടീമുകൾക്ക് ഇതുവരെ മോശം തുടക്കം ആണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ നാല് ടീമുകളും പരാജയത്തിന്റെ കൈപ്പുനീർ കുടിച്ചാണ് കളത്തിൽ നിന്ന് കയറിയിട്ടുള്ളത്. അതിൽ മൂന്നു ടീമുകളും ഒരു ഗോൾ പോലും സ്‌കോർ ചെയ്യാനാവാതെയാണ് കളത്തിൽ നിന്ന് കയറിയത്. മൊറോക്കോയും നൈജീരിയയും ഓരോ ഗോൾ വീതം നേടിയെങ്കിലും അത് രണ്ടും സ്വന്തം പോസ്റ്റിലേക്കായി പോയി.

ആഫ്രിക്കയുടെ ആദ്യ ഗോൾ പിറന്നത് ടുണീഷ്യയുടെ വകയായിരുന്നു. പെനാൽറ്റി ബോക്സിൽ വെച്ച് കെയ്ൽ വാൾക്കർ ടുണീഷ്യൻ സ്‌ട്രൈക്കർ ഫർഹാനി സസ്സിയുടെ മുഖത്തു കൈ കൊണ്ട് ഇടിച്ചതിനു റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത സസ്സിക്ക് പിഴച്ചില്ല. ആഫ്രിക്കയുടെ ലോകകപ്പിലെ ആദ്യ ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement