നെയ്മറിന് ട്രോൾ ട്രീറ്റ്മെന്റ്

- Advertisement -

ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് അപ്രതീക്ഷിത സമനില വഴങ്ങിയിരിക്കുകയാണ് ബ്രസീൽ. ആദ്യ പകുതിയിൽ കുട്ടീഞ്ഞോ നേടിയ ഗോളിന് ബ്രസീൽ മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയിലെ സ്റ്റീവൻ സുബേർ നേടിയ ഗോളിൽ സ്വിസ്സ് സമനില നേടുകയായിരുന്നു. നെയ്മറിനെ വിടാതെ പിന്തുടർന്ന സ്വിസ് താരങ്ങൾ നിരവധി തവണ താരത്തെ ഫൗളിന് ഇടയാക്കിയിരുന്നു.

എന്നാൽ എന്നാൽ കാറ്റടിച്ചാൽ പോലും നെയ്മർ വീഴുന്നു എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ പറയുന്നത്. പല ഫൗളുകളും ഒഴിവാക്കാമായിരുന്നു എന്നും അനാവശ്യമായി നെയ്മർ ഗ്രൗണ്ടിൽ വീഴുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്. അത് കൊണ്ട് തന്നെ ട്രോളന്മാരും നെയ്മറിനെ വെറുതെ വിടുന്നില്ല.

മൊബൈലിൽ വൈബ്രെഷൻ വന്നാൽ പോലും നെയ്മർ വീഴും എന്നാണ് ഒരു ട്രോൾ

കാറ്റടിച്ചാൽ നെയ്മർ വീഴും എന്നാണ് ചില ട്രോളുകൾ പറയുന്നത്

ട്വിറ്ററും നെയ്മറിനെ വിടാതെ പിടികൂടിയിട്ടുണ്ട്

നെയ്മർ യോഗയെ അനുകൂലിക്കുന്നു എന്നാണ് ഒരു ട്രോൾ

വെള്ളിയാഴ്ച കോസ്റ്റാറിക്കക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം, നെയ്മർ ഈ ഫൗളുകളും ട്രോളുകളും എല്ലാം മറികടന്നു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement