ലോകകപ്പ് അരങ്ങേറ്റത്തിൽ തിളങ്ങി അലക്സാണ്ടർ അർണോൾഡ്

- Advertisement -

ഇന്നലെ അദ്നാൻ യാനുസായി നേടിയ ഗോളിൽ ബെൽജിയം ഇംഗ്ലണ്ടിനെ ഒരു ഗോളിന് തോൽപ്പിച്ചു എങ്കിലും മത്സരത്തിൽ താരമായത് ഒരു ടീനേജർ ആയിരുന്നു, ലിവർപൂളിന്റെ പത്തൊൻപത് വയസുകാരനായ ട്രെന്റ് അലക്സാണ്ടർ അർണോൾഡ്. എട്ട് മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലണ്ട് നിരയിൽ അർണോൾഡിനു ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം നൽകുകയായിരുന്നു സൗത്‌ഗേറ്റ്.

സൗത്‌ഗേറ്റ് നിരത്തിലിറക്കിയ 5-3-2 ഫോർമേഷനിൽ റൈറ്റ് വിങ്ങിൽ ആയിരുന്നു അർണോൾഡിനു സ്ഥാനം, ലിവർപൂളിൽ തിളങ്ങിയ അതെ പൊസിഷനിൽ തിളങ്ങാൻ അർണോൾഡിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മത്സരത്തിൽ ഉടനീളം 76 ടച്ചുകൾ സ്വന്തമാക്കിയ അർണോൾഡ് 89% പാസുകളും പൂർത്തിയാക്കി. നൂറു ശതമാനം ടാക്കിളുകളും ഏരിയാൽ ഡ്യൂവൽസും വിജയിച്ച അർണോൾഡ് 10 ക്രോസുകളും നൽകി. 78ആം മിനിറ്റിൽ സൗത്‌ഗേറ്റ് താരത്തെ പിൻവലിച്ചു എങ്കിലും ഏല്പിച്ച ജോലി പൂർത്തിയാക്കി തന്നെയാണ് അർണോൾഡ് കളം വിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement