ആദ്യ മത്സരത്തിൽ പരാജയമറിയാത്ത സ്വിസ്സ് പട

- Advertisement -

ആദ്യ മത്സരത്തിൽ വമ്പന്മാരെ തളക്കുക എന്നത് സ്വിറ്റ്സർലാൻഡിനു ഇത് ആദ്യമൊന്നും അല്ല, ശക്തരായ ബ്രസീലിനെ സമനിലയിൽ തളച്ചതോടെ ലോകകപ്പുകളിലെ ആദ്യ മത്സരത്തിൽ പരാജയമറിയാത്ത തുടർച്ചയായ അഞ്ചാമത്തെ മത്സരമായി സ്വിറ്റ്സർലാൻഡിനു ഇത്. 1994 മുതൽ 2018 വരെ അഞ്ചു ലോകകപ്പിൽ ആണ് സ്വിസ്സ് പോരാളികൾ ലോകകപ്പ് കളിയ്ക്കാൻ എത്തിയത്. അതിലെ ആദ്യ മത്സരങ്ങളിൽ ഇതുവരെ സ്വിറ്റ്‌സർലൻഡ് പരാജയപ്പെട്ടിട്ടില്ല.

1966നു ശേഷം ലോകകപ്പിന് യോഗ്യത നേടാതിരുന്ന സ്വിറ്റ്‌സർലൻഡ് നീണ്ട ഇടവേളക്ക് ശേഷമാണ് 1994ൽ ലോകകപ്പ് കളിയ്ക്കാൻ എത്തിയത്. ആദ്യ മത്സരത്തിൽ അമേരിക്കയെ സമനിലയിൽ തളച്ചാണ് സ്വിറ്റ്‌സർലൻഡ് തുടങ്ങിയത്. പിന്നീട് നടന്ന രണ്ടു ലോകകപ്പിലും കളിയ്ക്കാൻ സ്വിറ്റ്‌സർലൻഡ് എത്തിയിരുന്നില്ല.

2006 ലോകകപ്പിൽ തിരിച്ചെത്തിയ സ്വിറ്റ്‌സർലൻഡിനു എതിരാളികൾ ശക്തരായ ഫ്രാൻസ് ആയിരുന്നു. ഗോൾ രഹിത സമനില ആയിരുന്നു അന്നത്തെ ഫലം. 2010ൽ സ്വിസ്സിനു മുന്നിൽ മുട്ട് കുത്തിയത് ആ വര്ഷം ചാമ്പ്യന്മാരായ സ്‌പെയ്ൻ ആയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്‌സർലൻഡ് ജയിച്ചത്. 2014ൽ ഇക്വോഡറിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ഇതാ ഇപ്പോൾ കിരീട പ്രതീക്ഷയുമായി എത്തിയ ബ്രസീലിനെയും സമനിലയിൽ തളച്ചു സ്വിറ്റ്‌സർലൻഡ്.

ലോകകപ്പിൽ ഇതുവരെ ക്വാർട്ടർ ഫൈനൽ സ്റ്റേജിനപ്പുറം മുന്നേറാൻ കഴിയാത്ത സ്വിറ്റ്‌സർലൻഡ്, സ്വീഡനും സൗത്ത് കൊറിയയും ഉൾപ്പെട്ട ശക്തമായ ഗ്രൂപ്പിൽ നിന്നും എത്രത്തോളം മുന്നേറും എന്ന് കണ്ടറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement