ബ്രസീലിന്റെ വിജയ തുടക്കങ്ങൾക്ക് അവസാനമിട്ട് സ്വിറ്റ്സർലാന്റ്

- Advertisement -

സ്വിറ്റ്സർലാന്റ് ഇന്ന് അവസാനമിട്ടത് ബ്രസീലിന്റെ 1978 മുതൽ ഉള്ള ഒരു റെക്കോർഡിനാണ്. ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങൾ വിജയിക്കുന്ന ബ്രസീലിന്റെ പതിവിനാണ് ഇന്ന് അന്ത്യം വന്നത്. ഇന്ന് സ്വിറ്റ്സർലാന്റിനോട് വഴങ്ങിയ 1-1 സമനില നാൽപ്പതു കൊല്ലങ്ങളായുള്ള പതിവാണ് മാറ്റിയത്. അവസാന ഒമ്പതു ലോകകപ്പുകളിലും ബ്രസീൽ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.

അവസാനമായി 1978ലെ ആദ്യ മത്സരത്തിലാണ് ബ്രസീലിന് ജയിക്കാനാകാതെ പോയത്. അന്ന് സ്വീഡനായിരുന്നു ബ്രസീലിനെ സമനികയിൽ തളച്ചത്. ജയത്തിന്റെ റെക്കോർഡ് നഷ്ടമായി എങ്കിലും ആദ്യ മത്സരങ്ങളിൽ പരാജയപ്പെടാത്ത ബ്രസീലിന്റെ റെക്കോർഡ് ഇപ്പോഴും തുടരുകയാണ്‌. അവസാനമായി 1934 ലോകകപ്പിലാണ് ബ്രസീൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement