സ്വീഡന്റെ 60 വർഷത്തെ കാത്തിരിപ്പിന് അവസാനം

സ്വീഡന്റെ ഇന്നത്തെ വിജയം സ്വീഡിഷ് ആരാധകർക്ക് പരിചയമുള്ളതല്ല. ഇന്ന് ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ ഒരു ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ജയിക്കുക എന്ന സ്വീഡന്റെ കാത്തിരിപ്പിനാണ് അവസാനമായത്. ഇതിന് മുമ്പ് 60 വർഷങ്ങൾക്ക് മുമ്പാണ് സ്വീഡൻ ആദ്യ മത്സരത്തിൽ വിജയിച്ചത്. 1958ലായിരുന്നു അത്.

അന്ന് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മെക്സിക്കോയെ പരാജയപ്പെടുത്തിയിരുന്നു സ്വീഡൻ. അതിനു ശേഷം ഇങ്ങോട്ട് കളിച്ച 7 ലോകകപ്പുകളിലും ആദ്യ മത്സരം വിജയിക്കാൻ സ്വീഡനായിരുന്നില്ല. ആ 7 മത്സരങ്ങൾ 5 എണ്ണം സമനില ആവുകയും രണ്ടെണ്ണത്തിൽ സ്വീഡൻ പരാജയപ്പെടുകയുമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial