പരാജയഭാരം സ്വയമേറ്റ് ഹുങ് മിൻ സുൺ

- Advertisement -

ഇന്നലെ സ്വീഡനോടേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏൽക്കുന്നതായി ദക്ഷിണ കൊറിയൻ ഫോർവേർഡ് ഹുങ് മിൻ സുൺ. ടീമിലെ ഏറ്റവും മികച്ച താരമായിട്ടാണ് സുണിനെ വിലയിരുത്തുന്നത്. ഈ പരാജയം തന്റെ പിഴവാണെന്ന് സുൺ മത്സര ശേഷം പറഞ്ഞു. താൻ ആണ് സഹതാരങ്ങൾക്ക് അവസരമുണ്ടാക്കി കൊടുക്കേണ്ടത് എന്നും തന്റെ ഉത്തരവാദിത്വമാണ് ടീമിനെ മുന്നിൽ നിന്ന നയിക്കേണ്ടതെന്നും ഇത് രണ്ടിനും തനിക്കായില്ല എന്നും സുൺ പറഞ്ഞു.

തന്റെ കളിയിൽ താൻ തൃപതനല്ല എന്നും സുൺ പറഞ്ഞു. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡനോട് കൊറിയ പരാജയപ്പെട്ടത്. സ്കോർ ലൈൻ ഇങ്ങനെ ആണെങ്കിലും സ്വീഡനെക്കാൾ വളരെ പിറകിലായിരുന്നു കൊറിയയുടെ ഇന്നലത്തെ പ്രകടനം. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കൊറിയ തീർത്തും പരാജയപ്പെടുകയായിരുന്നു. ഇനി ജർമ്മനിയും മെക്സിക്കോയുമാണ് കൊറിയയുടെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement