നാണക്കേടുമായി കൊറിയ സ്വീഡൻ മത്സരം

- Advertisement -

സ്വീഡനും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ നാണക്കേടിന്റെ ഒരു റെക്കോർഡും ഈ മത്സരത്തിനു ലഭിച്ചു. ഒരു ലോകകപ്പ് മത്സരത്തിൽ ഒരു ഷോട്ട് എടുക്കുന്നതിനു കാത്തിരിക്കേണ്ടി വന്ന മത്സരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുകയാണ്. 20മിനിറ്റ് കഴിഞ്ഞയുടനെയാണ് മത്സരത്തിലെ ആദ്യ ഷോട്ട് പിറന്നത്. സ്വീഡന്റെ ബെർഗ് എടുത്ത ഒരു പോയിന്റ് ബ്ലാങ്ക് ഷോട്ട് അവിശ്വസനീയമാം വിധം കൊറിയൻ ഗോൾ കീപ്പർ ജോ തടയുകയായിരുന്നു.

2014ൽ ഹോളണ്ടും കോസ്റ്റാറിക്കയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം ആണ് നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമതുള്ളത്. അന്ന് 20 മിനിറ്റും 59 സെക്കന്റും പിന്നിട്ടപ്പോൾ ആണ് ആദ്യ ഷോട്ട് പിറന്നത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചുവെങ്കിലും ഷൂട്ട് ഔട്ടിൽ കോസ്റ്റാറിക്കയെ മറികടന്ന് ഹോളണ്ട് സെമി ഫൈനലിലേക്ക് എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement