അപൂർവ നേട്ടങ്ങളുമായി റഷ്യ

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യ ഏഷ്യൻ ശക്തികളായ സൗദി അറേബിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്താത്. 1994നു ശേഷം ആദ്യമായാണ് റഷ്യ ഒരു ലോകകപ് മത്സരത്തിൽ മൂന്നോ മൂന്നിലേറെ ഗോളുകളോ നേടുന്നത്.

1994ലെ ലോകകപ്പിൽ റോജർ മില്ലയുടെ കാമറൂണിനെതിരെയായിരുന്നു റഷ്യ അവസാനമായി മൂന്നിലേറെ ഗോളുകൾ നേടിയത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഒലെ സാലെങ്കോയുടെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് റഷ്യ വിജയിച്ചു കയറിയത്. കാമറൂണിന്റെ ആശ്വാസ ഗോൾ റോജർ മില്ലയുടെ വകയായിരുന്നു.

അഞ്ചു ഗോൾ വിജയത്തിന്റെ വിശേഷങ്ങൾ തീർന്നിട്ടില്ല, ഒരു ആതിഥേയ രാഷ്ട്രം ലോകകപ് ഉത്‌ഘാടന മത്സരത്തിൽ നേടുന്ന രണ്ടാമത്തെ വലിയ വിജയമാണ്. 1934ൽ ഇറ്റലി അമേരിക്കക്കെതിരെ നേടിയ ഒന്നിനെതിരെ ഏഴു ഗോളുകളുടെ വിജയമാണ് ഒന്നാമതുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial