ഒടുവിൽ റൊണാൾഡോക്ക് ഫ്രീകിക്കിൽ നിന്നും ഒരു ഗോൾ

- Advertisement -

ലോകകപ്പിന്റെയോ യൂറോ കപ്പിന്റെയോ ഫൈനൽ റൗണ്ടുകളിൽ റൊണാൾഡോ ഇതുവരെ ഒരു ഫ്രീകിക്ക് ഗോൾ നേടിയിരുന്നില്ല എന്ന ചീത്തപ്പേരിനും അറുതി വരുത്തി ഇന്നലെ റൊണാൾഡോ. 2006, 2010, 2014 ലോകകപ്പുകളിലും 2004, 2008, 2012, 2016 യൂറോ കപ്പുകളിലും മുൻപ് കളിച്ച റൊണാൾഡോ 44 തവണ ആയിരുന്നു ഫ്രീകിക്കിലൂടെ ഗോളുകൾ നേടാൻ ശ്രമിച്ചത്. എന്നാൽ 44ലും പരാജയപ്പെട്ട റൊണാൾഡോ തന്റെ 45ആം കിക്കിൽ ലക്ഷ്യത്തിൽ എത്തി.

88ആം മിനിറ്റിൽ റൊണാൾഡോയെ ബോക്സിനു തൊട്ടു മുന്നിൽ വെച്ച് ബാഴ്സലോണ താരം പിക്വേ വീഴ്ത്തിയതിനായിരുന്നു റഫറി ഫ്രീകിക്ക് അനുവദിച്ചത്. ആത്മവിശ്വാസത്തോടെ കിക്ക് എടുക്കാൻ വന്ന റൊണാൾഡോക്ക് പിഴച്ചില്ല. ബോക്സിന്റെ വലത് മൂലയിലേക്ക് പന്ത് താഴ്ന്നിറങ്ങുമ്പോൾ ലോകോത്തര ഗോൾ കീപ്പർ ഡി ഹെയ്ക്ക് നോക്കി നില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement