റൊണാൾഡോ ഇനി യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ

സ്പെയ്നിന് എതിരായ മത്സരത്തിൽ ഹാട്രിക് നേടിയതോടെ ഒരുപിടി റെക്കോർഡുകൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വാരികൂട്ടിയത്. പോർച്ചുഗലിന് വേണ്ടി തന്റെ 84ആം ഗോൾ ആണ് റൊണാൾഡോ ഹാട്രിക്കോടെ സ്വന്തമാക്കിയത്.

84 ഗോളുകൾ പൂർത്തിയാക്കിയതോടെ റൊണാൾഡോ യൂറോപ്യൻ രാജ്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന റെകോർഡിന് ഉടമയായി. ഇതിഹാസ താരം പുസ്‌കാസുമായി റെക്കോർഡ് പങ്കിടുകയാണ് റൊണാൾഡോ ഇപ്പോൾ. 85 മത്സരങ്ങളിൽ നിന്നുമാണ് പുസ്കാസ് ഹംഗറിക്കായി 84 ഗോളുകൾ നേടിയത്.

തീർന്നില്ല, രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളിൽ രണ്ടാമത് എത്താനും റൊണാൾഡോക്കായി. നിലവിൽ മുൻ ഇറാൻ താരമായിരുന്ന അലി ദെയ് ആണ് ഒന്നാമതുള്ളത്. 109 ഗോളുകൾ ആണ് ഇറാൻ താരം അടിച്ചു കൂട്ടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹാട്രിക്കിൽ റെക്കോർഡുകൾ സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
Next articleബ്രസീലിയൻ യുവതാരത്തെ ടീമിലെത്തിച്ച് റയൽ മാഡ്രിഡ്