സ്‌പെയിനിന്റെ 100 ക്ലബിൽ പിക്വേയും

- Advertisement -

ബാഴ്സലോണ താരം ജെറാർഡ് പിക്വേ തന്റെ സ്‌പെയിൻ കുപ്പായത്തിൽ നൂറ് മത്സരങ്ങൾ പൂർത്തിയാക്കി. ഇന്നലെ നടന്ന ഇരനെതിരായ മത്സരത്തോടെയാണ് സ്പെയിനിന് വേണ്ടി പിക്വേ നൂറ് മത്സരങ്ങൾ എന്ന നേട്ടത്തിൽ എത്തിയത്. സ്പെയിനിന് വേണ്ടി നൂറു മത്സരങ്ങൾ പൂർത്തിയാക്കുന്ന പതിമൂന്നാമത്തെ മാത്രം താരമാണ് പിക്വേ.

2009ൽ ആണ് പിക്വേ സ്പെയിനിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2010 ലോകകപ്പ് 2012 യൂറോ കപ്പ് തുടങ്ങിയവ സ്പെയിനിന് നേടി കൊടുക്കുന്നതിൽ നിർണായക പങ്കാണ് പിക്വേ വഹിച്ചത്.

സ്പെയിനിന് വേണ്ടി 100 മത്സരങ്ങൾ തികക്കുന്ന 13മത്തെ മാത്രം താരം ആണെങ്കിലും പിക്വേയുടെ ദേശീയ കരിയർ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. കാറ്റലോണിയൻ വിഷയവുമായി ബന്ധപ്പെട്ട് സ്പെയ്ൻ ആരാധകർ നിരവധി തവണ പിക്വേക്കെതിരെ തിരിഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement