പെനാൾട്ടികളുടെ എണ്ണം ബ്രസീൽ ലോകകപ്പിനെ മറികടന്നു

- Advertisement -

ഈ ലോകകപ്പ് പെനാൾട്ടികളുടേതാണെന്ന് പറയാം. ഇന്ന് കാർലോസ് വെല കൊറിയക്കെതിറ് സ്കോർ ചെയ്ത പെനാൾട്ടി ഉൾപ്പെടെ 14 പെനാൾട്ടികളാണ് ഇതുവരെ റഷ്യയിൽ അനുവദിക്കപ്പെട്ടത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് അവസാനിക്കും മുമ്പാണ് ഇത്രയും പെനാൾട്ടികൾ അനുവദിക്കപ്പെട്ടത്. 2014 ബ്രസീൽ ലോകകപ്പിൽ ടൂർണമെന്റ് മുഴുവൻ കഴിഞ്ഞപ്പോൾ 13 പെനാൾട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതാണ് 28 മത്സരങ്ങൾക്കകം റഷ്യൻ ലോകകപ്പ് മറികടന്നത്.

ഇത്തവണ പിറന്ന ആകെ ഗോളുകളുടെ 18 ശതമാനവും പെനാൾട്ടികളാണ്. 14 പെനാൾട്ടികളിൽ മൂന്ന് പെനാൾട്ടികൾ ലക്ഷ്യത്തിൽ എത്താതെയാണ് ഈ കണക്ക്. മെസ്സിയും കുയേവയും സിഗുർഡ്സണുമാണ് പെനാൾട്ടി നഷ്ടപ്പെടുത്തിയ മൂന്ന് പേർ. സലാ, റൊണാൾഡോ, ഗ്രീസ്മെൻ, സസി, യെഡിനാക്(2), മോഡ്രിച്, കഗാവ, ഗ്രാങ്ക്വിസ്റ്റ്, ഹസാർഡ്, വെല, എന്നിവരാണ് പെനാൾട്ടി ലക്ഷ്യം തെറ്റാതെ ഇതുവരെ സ്കോർ ചെയ്തത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സാന്നിദ്ധ്യമാണ് ഇത്രയും പെനാൾട്ടികൾ പിറക്കാനുള്ള കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement