നമ്പർ 21ഉം ഡെന്മാർക്ക് താരവും

- Advertisement -

ഇന്ന് ഡെന്മാർക്കിനായി ലോകകപ്പിൽ അരങ്ങേറിയ അറ്റ്ലാന്റയുടെ താരം ആൻഡ്രിയാസ് കോർണെലിയസിന്റെ വരവിൽ ആകെ ഒരു 21 മയം ആയിരുന്നു. ആൻഡ്രിയസിന്റെ ഇന്ന് അണിഞ്ഞ ജേഴ്സി 21ആം നമ്പറായിരുന്നു. ഇറങ്ങിയതോ ഈ ലോകകപ്പിലെ 21ആമത്തെ മത്സരത്തിലും. ഈ ലോകകപ്പോ 21ആം ഫിഫാ ലോകകപ്പാണ്. ഇത് മാത്രമല്ല കോർണെലിയസിന്റെ ഡെന്മാർക്ക് ജേഴ്സിയിലെ 21ആം മത്സരവും കൂടിയായിരുന്നു. ഒപ്പം ഇന്നത്തെ തീയതി ജൂൺ 21ഉം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement