ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ആഫ്രിക്കൻ ടീമില്ലാത്ത പ്രീക്വാർട്ടർ

- Advertisement -

1986ൽ ലോകകപ്പിൽ റൗണ്ട് ഓഫ് 16 കൊണ്ടു വന്നതിന് ശേഷം ആദ്യമായാണ് ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് ആഫ്രിക്കൻ ടീമുകളില്ലാതെ കളിക്കേണ്ടി വരുന്നത്. ഇന്ന് സെനഗൽ കൂടെ പുറത്തായതോടെ ഇത്തവണ ഒരൊറ്റ ടീം പോലും ആഫ്രിക്കയിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് തീരുമാനമായി. മൊറോക്കോ, ഈജിപ്ത്, നൈജീരിയ, ടുണീഷ്യ, സെനഗൽ എന്നീ അഞ്ചു ടീമുകളായിരുന്നു ഇത്തവണ ലോകകപ്പിന് ആഫ്രിക്കയിൽ നിന്ന് എത്തിയത്.

രണ്ട് വിജയം മാത്രമാണ് ഈ അഞ്ചു ടീമുകൾക്കും കൂടെ ആകെ നേടാൻ ആയത്. ടുണീഷ്യക്ക് ഒരു മത്സരം ബാക്കി ഉണ്ട് എങ്കിലും 8 പോയന്റ് മാത്രമാണ് ഇതുവരെ ആഫ്രിക്കൻ ടീം ലോകകപ്പിൽ നേടിയത്. എപ്പോഴും ലോകകപ്പിൽ അത്ഭുത കുതിപ്പ് നടത്തുന്നവർക്കാണ് ഇത്തവണ ഈ ഗതി. കഴിഞ്ഞ ലോകകപ്പിക് രണ്ട് ആഫ്രിക്കൻ ടീമുകൾ നോക്കൗട്ട് സ്റ്റേജിൽ ഉണ്ടായിരുന്നു. നൈജീരിയയും അൾജീരിയയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement