സ്വിസ്സ് നിരയുടെ ചവിട്ടേറെയും കൊണ്ട് നെയ്മർ

- Advertisement -

ഇന്നലെ നടന്ന ബ്രസീൽ സ്വിറ്റ്സർലാന്റ് മത്സരത്തിൽ നിരാശ മാത്രമായിരുന്നു ബ്രസീലിന് സമ്പാദ്യം. ബ്രസീൽ അറ്റാക്കിംഗിനെ എല്ലാവിധത്തിലും പൂട്ടാൻ കഴിഞ്ഞതാണ് സ്വിറ്റ്സർലാന്റിന്റെ പ്രകടനത്തിലെ മികവ്. ഫിസിക്കലായി തന്നെ മത്സരത്തെ കണ്ട സ്വിസ് ടീം ബ്രസീൽ ഇഷ്ടപ്പെടുന്ന ഫ്രീ ഫുട്ബോൾ അനുവദിച്ചില്ല. അവരുടെ ആ ടാക്ടിക്സിന്റെ ഭാഗമായിരുന്നു നെയ്മറിനെ തടയലും.

പരിക്കേറ്റ് തിരിച്ചുവന്ന നെയ്മർ സൗഹൃദ മത്സരങ്ങളിൽ തിളങ്ങിയപ്പോൾ വൻ പ്രതീക്ഷയായിരുന്നു ബ്രസീലിയൻ ആരാധകർക്ക്. എന്നാൽ ഇന്നലെ കളി കാര്യമായപ്പോൾ മാസങ്ങളായി ഫുട്ബോൾ കളിക്കാത്തതിന്റെ ക്ഷീണം നെയ്മറിൽ കാണാനിടയായി. സ്വിസ് ടീമിന്റെ വരിഞ്ഞുകെട്ടൽ കൂടിയായതോടെ നെയ്മർ വിയർത്തു. ഇന്നലെ സ്വിറ്റ്സർലാന്റ് ചെയ്ത 18 ഫൗളുകളിൽ 10ൽ അധികവും നെയ്മറിനെ വീഴ്ത്താനായിരുന്നു.

ഈ ലോകകപ്പിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെടുന്ന താരമാകാനും ഇതോടെ നെയ്മറിനായി. ഇന്നലെ സ്വിറ്റ്സർലാന്റ് നിരയിൽ പിറന്ന മൂന്ന് മഞ്ഞക്കാർഡുകളിലും നെയ്മറിന് പങ്കുണ്ടായിരുന്നു. മൂന്ന് മഞ്ഞയും നെയ്മറിനെ വീഴ്ത്തിയതിനായിരുന്നു ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement