സെറ്റ് പീസ് ഗോളുകളുടെ ലോകകപ്പ്, 43 ശതമാനം ഗോളുകളും സെറ്റ് പീസിൽ നിന്ന്

- Advertisement -

ഫൈനൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നത് സെറ്റ് പീസിൽ നിന്നായിരുന്നു. ഗ്രീസ്മാൻ എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യൻ താരം മരിയോ മൻസൂക്കിച്ചിന്റെ തലയിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഫൈനലിലെ ഗോളുകൾ അടക്കം ഈ ലോകകപ്പിൽ പിറന്ന 169 ഗോളുകളിൽ 73ഉം ഇങ്ങനെയുള്ള സെറ്റ് പീസുകളിൽ നിന്നാണ്. ലോകകപ്പിലെ 43 ശതമാനം ഗോളുകളും പിറന്നത് പെനാൽറ്റി, കോർണർ, ഫ്രീ കിക്കുകൾ എന്നിവയിൽ നിന്നാണ്.

2014 ലോകകപ്പിൽ ഇത് വെറും 28 ശതമാനം ആയിരുന്നു. അന്ന് ബ്രസീലിൽ ആകെ പിറന്ന 171 ഗോളുകളിൽ 48 ഗോളുകളാണ് സെറ്റ്പീസിൽ നിന്ന് ഉണ്ടായത്. കഴിഞ്ഞ ലോകകപ്പിൽ മൊത്തം 3 ഡയറക്ട് ഫ്രീകിക്ക് ഗോളുകൾ മാത്രമെ പിറന്നിരുന്നുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement