ഫ്രീകിക്ക് ഗോളുകളുടെ ലോകകപ്പ്

- Advertisement -

ഫ്രീകിക്ക് ഗോളുകൾ കൊണ്ട് നിറയുകയാണ് റഷ്യൻ ലോകകപ്പ്. ടൂർണമെന്റിൽ ഇതുവരെ നടന്ന 9 കളികളിൽ നിന്നായി പിറന്നത് 3 ഫ്രീകിക്ക് ഗോളുകൾ ആണ്. അതായത് ഓരോ മൂന്ന് കളികളിലും ഒരു ഗോൾ വീതം. കഴിഞ്ഞ ലോകകപ്പിൽ ആകെ പിറന്നതും 3 ഫ്രീകിക്ക് ഗോളുകൾ മാത്രമായിരുന്നു.

ആദ്യ മത്സരത്തിൽ തന്നെ ആദ്യ ഗോളും പിറന്നു, സൗദി അറേബ്യാക്കെതിരെ ഗോൾ നേടിയത് ഗോളോവിൻ ആയിരുന്നു. ക്രിസ്റ്റ്യാനോ റോണൾഡോയുടെ വകയായിരുന്നു അടുത്ത ഗോൾ. സ്പെയ്നിനെതിരെ സമനില നേടിയ ഒന്നാന്തരം ഒരു ഗോൾ. ഇന്ന് നടന്ന സെര്ബിയ കോസ്റ്ററിക്ക പോരാട്ടത്തിൽ വിജയികളെ നിർണയിച്ചതും ഫ്രീകിക്ക് ഗോളിൽ നിന്ന്. കൊളറോവ് ആണ് ഗോൾ നേടിയത്.

ലോകകപ്പ് അവസാനിക്കുമ്പോഴെക്കും എത്ര ഗോളുകൾ കൂടെ ഫ്രീകിക്ക് വഴി വരുമെന്ന് കാത്തിരിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement