
ബാഴ്സലോണയിൽ കഴിഞ്ഞ സീസൺ അത്ര നല്ലതായിരുന്നില്ല യെറി മിനയ്ക്ക്. കൂടുതൽ സമയവും ടീമിന് പുറത്തായിരുന്നു യെറി മിന. പക്ഷെ അവസരം കിട്ടിയാൽ താൻ ആരാകുമെന്ന് യെറി മിന റഷ്യയിൽ കാണിക്കുകയാണ്. കൊളംബിയം ഡിഫൻസിലും ആക്രമണത്തിലും യെറി മിനയാണ് താരം. ഇന്ന് സെനഗലിനെതിരെ നേടിയ ആ ഹെഡർ കണ്ടാൽ അറിയാം ഗോൾമുഖത്ത് ഇട്ടാലും മിന നിരാശപ്പെടുത്തില്ല എന്ന്.
ഇന്ന് ജുവാൻ കുന്റേരയുടെ ക്രോസിൽ നിന്ന് മിന നേടിയ ഗോൾ കൊളംബിയയെ തുടർച്ചയായ രണ്ടാം തവണയും നോക്കൗട്ട് റൗണ്ടിൽ എത്തിച്ചിരിക്കുകയാണ്. മിനയുടെ ഈ ലോകകപ്പിലെ രണ്ടാം ഗോളാണിത്. ഇപ്പോൾ ഫാൽക്കാവോയും ഹാമെസും ഉള്ള കൊളംബിയയുടെ ലോകകപ്പിലെ ടോപ്പ് സ്കോറർ മിനയാണ്. ലോകകപ്പിൽ മാത്രം നടക്കുന്ന അത്ഭുതമാണ് മിനയുടെ ഗോളുകൾ എന്ന് കരുതരുത്.
രാജ്യത്തിനായി മിന ഇതുവരെ കളിച്ചത് 15 മത്സരങ്ങൾ. ഗോളുകളോ 5. ഒരു സ്ട്രൈക്കറർ ഉണ്ടാകേണ്ട റെക്കോർഡാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
