പ്രധാന ടൂര്‍ണ്ണമെന്റുകളില്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ താരമായി കൈലിയന്‍ എംബാപ്പെ

ഫ്രാന്‍സിനും വേണ്ടി പ്രധാന ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കൈലിയന്‍ എംബാപ്പെ. 19 വയസ്സും 6 മാസവും പ്രായമുള്ള എംബാപ്പെ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ലോകകപ്പ് അരങ്ങേറ്റം കുറിച്ചപ്പോളാണ് ഈ നേട്ടത്തിനു അര്‍ഹനായത്. ലോകകപ്പോ യൂറോ കപ്പിലോ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് ഇന്നത്തെ മത്സരത്തിലൂടെ എംബാപ്പെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial