എമ്പപ്പെ എത്തി!! ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ

- Advertisement -

എമ്പപ്പെ ഈ ലോകകപ്പിലേക്ക് വന്നത് ഫ്രാൻസിന്റെ ലോകകപ്പ് സ്ക്വാഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായും ഈ ലോകപ്പിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായും ആയിരുന്നു. ഇന്ന് പെറുവിനെതിരെ നേടിയ ഫ്രാൻസിന്റെ ആദ്യ ഗോളോടെ ഫ്രാൻസിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് എമ്പപ്പെ സ്വന്തമാക്കി. ലോകകപ്പിലൊ യൂറോ കപ്പിലെ ഫ്രാൻസിന്റെ ചരിത്രത്തിൽ എമ്പപ്പെയെക്കാൾ പ്രായം കുറഞ്ഞ താരമില്ല.

19 വയസ്സും 183 ദിവസവുമാണ് എമ്പപ്പെയുടെ പ്രായം. 1998 ലോകപ്പിൽ ട്രെസെഗ നേടിയ ഗോളായിരുന്നു ഇതുവരെ റെക്കോർഡ്. അന്ന് ഗോൾ നേടുമ്പോൾ ട്രെസെഗയ്ക്ക് 20 വയസ്സും 246 ദിവസ്സവുമായിരുന്നു പ്രായം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement