മസ്കരാനോയ്ക്ക് മഞ്ഞ കാർഡിൽ റെക്കോർഡ്

- Advertisement -

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഞ്ഞക്കാർഡുകൾ എന്ന മോശം റെക്കോർഡ് ഇനി അർജന്റീന താരം മസ്കരാനോയ്ക്ക്. ഇന്ന് പോഗ്ബയെ ഫൗൾ ചെയ്തതിന് ലഭിച്ച മഞ്ഞക്കാർഡോടെ മസ്കരാനോയ്ക്ക് ലോകകപ്പ് ചരിത്രത്തിൽ ഏഴ് മഞ്ഞകാർഡുകൾ ആയി. ആദ്യമായാണ് ഒരു താരം ലോകകപ്പിൽ ഇത്ര മഞ്ഞക്കാർഡുകൾ നേടുന്നത്.

ആറ് മഞ്ഞകാർഡുകൾ ഉണ്ടായിരുന്ന ഫ്രഞ്ച് ഇതിഹാസം സിദാൻ, മെക്സിക്കോയുടെ ക്യാപ്റ്റൻ മാർക്കസ്, ബ്രസീലിന്റെ ഇതിഹാസ താരം കഫു എന്നിവരെയാണ് മസ്കരാനോ ഇന്ന് മറികടന്നത്. ഇതിനൊപ്പം ഇന്നത്തെ മഞ്ഞകാർഡ് മസ്കരാനോയ്ക്ക് അടുത്ത കളിയിൽ നിന്ന് വിലക്കും നേടിക്കൊടുത്തിരിക്കുകയാണ്‌. ഇത് ഈ ലോകകപ്പിലെ രണ്ടാം മഞ്ഞയാണ് മസ്കരാനോയ്ക്ക്. ഇനി അടുത്ത് റൗണ്ട് എത്തിയാൽ താരത്തിന്റെ സേവനം അർജന്റീനയ്ക്ക് ലഭിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement