മൻസൂക്കിച്ചിന്റെ ഗോൾ തിരുത്തിയത് രണ്ടു റെക്കോർഡുകൾ

ഇംഗ്ലണ്ടിനെതിരായ ആവേശ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. 108 മിനിറ്റും 03 സെക്കന്റും പിന്നിട്ടപ്പോൾ മൻസൂകിച്ച് ആണ് ക്രൊയേഷ്യയുടെ വിജയ ഗോൾ നേടിയത്. വിജയ ഗോൾ നേടിയതോടെ പഴയ രണ്ടു റെക്കോർഡുകൾ ആണ് പഴങ്കഥയായത്.

മന്സൂകിച്ചിന്റെ 109ആം മിനിറ്റിലെ വിജയ ഗോൾ, ക്രൊയേഷ്യയുടെ ലോകകപ് ചരിത്രത്തിലെ ഏറ്റവും വൈകി വന്ന ഗോൾ ആയിരുന്നു. ഇംഗ്ലണ്ടിന്റെ റെക്കോർഡിലും തിരുത്ത് വന്നു ഇന്നലെ, ഇത്രയും വൈകി ലോകകപ് ചരിത്രത്തിൽ ഇംഗ്ലണ്ട് ഒരു ഗോളും വഴങ്ങിയിട്ടില്ലായിരുന്നു ഇതുവരെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial