നിരാശപ്പെടുത്താതെ ലാറ്റിൻ അമേരിക്ക

- Advertisement -

ഈ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ ലാറ്റിനമേരിക്കയ്ക്ക് ആശ്വസിക്കാം. ലാറ്റിനമേരിക്കയിൽ നിന്ന് വന്ന അഞ്ചു ടീമുകളിൽ നാലും പ്രീക്വാർട്ടറിൽ ഉണ്ട്. ബ്രസീൽ, അർജന്റീന, ഉറുഗ്വേ, കൊളംബിയ എന്നിവർ പ്രീക്വാർട്ടറിലേക്ക് കടന്നപ്പോൾ പെറു മാത്രമാണ് പുറത്തേക്ക് പോയത്. കഴിഞ്ഞ തവണയും ഈ നാല് ടീമുകൾ തന്നെ ആയിരുന്നു റൗണ്ട് ഓഫ് 16ലെ ലാറ്റിനമേരിക്കൻ സാന്നിദ്ധ്യങ്ങൾ.

അർജന്റീന ഒഴികെ ബാക്കി മൂന്ന് ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിന് എത്തുന്നത്. കൂട്ടത്തിൽ ഉറുഗ്വേ ആണ് മികച്ചു നിന്നത്. ഉറുഗ്വേ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഗ്രൂപ്പ് ഘട്ടം കടന്നത്. ഈ ലോകകപ്പിൽ ഇതുവരെ ആയിട്ടും ഗോൾ വഴങ്ങാത്ത ഏക ടീമെന്ന റെക്കോർഡും ഉറുഗ്വേയ്ക്ക് ഒപ്പമാണ്. ആദ്യ മത്സരം തോറ്റതിനു ശേഷമാണ് കൊളംബിയ ഗ്രൂപ്പ് ഘട്ടം കടന്നത്. ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കൊളംബിയ അല്ലാത്ത ഒരു ടീമും ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല.

14 ടീമുകളുമായി വന്ന യൂറോപ്പിൽ നിന്ന് 10 ടീമുകളും 5 ടീമുകളുമായി വന്ന ലാറ്റിനമേരിക്കയിൽ നിന്ന് 4 ടീമുകളും, അഞ്ച് ടീമുകളുമായി വന്ന ഏഷ്യയിൽ നിന്ന് ഒരു ടീമും, മൂന്ന് ടീമുമായി വന്ന കോൺകകാഫിൽ നിന്ന് ഒരു ടീമും ആണ് അവസാന 16ന് യോഗ്യത നേടിയത്. പ്രതീക്ഷ തെറ്റാതിരുന്നത് ലാറ്റിനമേരിക്കയിൽ മാത്രമാണെന്ന് സാരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement