സ്റ്റാങ്കോവിചിന്റെ ഇതിഹാസ പാത പിന്തുടർന്ന് കൊലരോവ്

- Advertisement -

സെർബിയയുടെ വിജയമുറപ്പിച്ച ഗോൾ ഇന്ന് നേടിയത് സെർബിയയുടെ ക്യാപ്റ്റൻ കൂടിയായ കൊലരോവ് ആയിരുന്നു. ഈ ഗോൾ കൊലരോവിനെ സെർബിയൻ ഇതിഹാസമായ സ്റ്റാങ്കോവിചിനൊപ്പം എത്തിച്ചിരിക്കുകയാണ്. സ്റ്റാങ്കോവിചിന് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡാണ് കൊലരോവ് ഇന്ന് സ്വന്തമാക്കിയത്. ഇന്ന് ഒരു ഇടം കാലൻ ഫ്രീകിക്കിലൂടെയാണ് സെർബിയൻ ക്യാപ്റ്റൻ തന്റെ ഗോൾ നേടിയത്.

ഈ ഫ്രീകിക്ക് വലയിൽ എത്തിച്ചതോടെ ഈ ലോകകപ്പിൽ നേരിട്ട് ഫ്രീകിക്ക് വലയിൽ എത്തിക്കുന്ന മൂന്നാമത്തെ താരമായി കൊലരോവ്. നേരത്തെ റഷ്യക്കായി ഗൊളോവിനും പോർച്ചുഗലിനായി റൊണാൾഡോയും ഡയറക്ട് ഫ്രീകിക്കിൽ നിന്നും ഗോൾ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement