ഡെൻമാർക്ക്‌ ഗോൾ വലക്ക് മുൻപിൽ അച്ഛന്റെ റെക്കോർഡ് മറികടന്ന് ഷിമൈക്കിൾ

- Advertisement -

ഡെൻമാർക്ക്‌ ഗോൾ വലക്ക് മുൻപിൽ ഗോൾ വഴങ്ങാതെ റെക്കോർഡ് ഇട്ട് ലെസ്റ്റർ ഗോൾ കീപ്പർ കാസ്പെർ ഷിമൈക്കിൾ. സ്വന്തം അച്ഛൻ പീറ്റർ ഷിമൈക്കിളിന്റെ റെക്കോർഡാണ് മകനായ കാസ്പെർ ഷിമൈക്കിൾ മറികടന്നത്. ഇന്ന് പെറുവിനെതിരായ മത്സരത്തിൽ ഗോൾ വഴങ്ങാതിരുന്നതോടെയാണ് തന്റെ അച്ഛന്റെ നേട്ടം കാസ്പെർ ഷിമൈക്കിൾ മറികടന്നത്.

ഡെന്മാർക്ക് ഗോൾ പോസ്റ്റിൽ ഗോൾ വഴങ്ങാതെ 470 മിനിറ്റ് നേരം നിന്ന പീറ്റർ ഷിമൈക്കിളിന്റെ 1995ലെ റെക്കോർഡാണ് ഇന്നത്തെ മത്സരത്തോടെ കാസ്പെർ ഷിമൈക്കിൾ മറികടന്നത്. ഇന്നത്തെ മത്സരം അടക്കം 534 മിനിറ്റ് ഗോൾ വഴങ്ങാതെ കാസ്പെർ ഷിമൈക്കിൾ പൂർത്തിയാക്കി.  മത്സരത്തിൽ ഈ നേട്ടത്തിന് അവസാനം വരുത്താനുള്ള പെറുവിന്റെ പെനാൽറ്റി ശ്രമം പുറത്തു പോയതും റെക്കോർഡിന്റെ ദൈർഘ്യം കൂട്ടാൻ സഹായകരമായി.

2017 നവംബറിൽ അയർലണ്ടിനെതിരെയാണ് അവസാനമായി കാസ്പെർ ഷിമൈക്കിൾ ഗോൾ വഴങ്ങിയത്.  ഇതിനിടയിൽ കളിച്ച പനാമ, ചിലി, സ്വീഡൻ, മെക്സിക്കോ, എന്നിവർക്കെതിരെ കളിച്ച സമയത്തും കാസ്പെർ ഗോൾ വഴങ്ങിയിരുന്നില്ല. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കാസ്പെർ ഷിമൈക്കിൾ നിരവധി രക്ഷപെടുത്തലുകളും നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement