ഫോർലാനു ശേഷം വ്യത്യസ്ത നേട്ടവുമായി ഹാരി കെയ്ൻ

- Advertisement -

ഉറുഗ്വേയുടെ ഇതിഹാസ ഫുട്ബോളർ ഡീഗോ ഫോർലാന് ശേഷം ഒരു അപൂർവ നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ. ഒരു ലോകകപ്പ് മത്സരത്തിൽ തന്നെ രണ്ടു ഗോൾ കീപ്പർക്കെതിരെ ഗോൾ നേടുക എന്ന നേട്ടമാണ് ഇന്നലെ ഹാരി കെയ്ൻ കൈ വരിച്ചത്.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ മൂസേ ഹസ്സൻ ഗോൾ കീപ്പർ ആയിരുന്ന സമയത്താണ് കെയ്ൻ ആദ്യ ഗോൾ നേടിയത്. തുടർന്ന് പരിക്ക് മൂലം ഹസ്സൻ കളം വിടുകയും പകരക്കാരനായി ഫറോക് ബിൻ മുസ്തഫയും എത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമ്പോൾ 91ആം മിനിറ്റിൽ ആണ് മുസ്തഫക്കെതിരെ കെയ്ൻ ഗോൾ നേടിയത്. ഇതോടെ വ്യത്യസ്ത നേട്ടത്തിന് കെയ്‌നും കൂടെ അർഹനായി.

2010ൽ ആണ് ഡീഗോ ഫോർലാൻ ഈ നേട്ടം കൈവരിച്ചത്. സൗത്ത് ആഫ്രിക്കക്കെതിരായിരുന്നു ഫോർലാന്റെ ഗോളുകൾ. 24ആം മിനിറ്റിൽ ഇറ്റുമെലെങ് ഖൂനെതിരെയും, റെഡ് കാർഡ് വാങ്ങി ഖൂനെ പുറത്തു പോയതോടെ മുനീബ് ജോസഫ് കളത്തിൽ വരികയും 80ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫോർലാൻ ഗോൾ നേടുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement