ലോകകപ്പിലെ ഗോൾ നേട്ടം ഉയര്‍ത്താന്‍ ജപ്പാന്‍

- Advertisement -

ജപ്പാന്റെ ചരിത്രത്തിലെ തുടർച്ചയായതും ആറാമത്തെയും ലോകകപ്പാണ് റഷ്യയിലേത്. പോളണ്ടിനെതിരെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറങ്ങുമ്പോൾ ജപ്പാൻ ലക്ഷ്യമിടുന്നത് മികച്ച ഒരു നേട്ടം കൈവരിക്കാൻ ലക്ഷ്യമിട്ടാണ്. ഒരു ലോകകപ്പിൽ ജപ്പാൻ ഇതുവരെ നേടിയ ഏറ്റവും വലിയ ഗോൾ നേട്ടം 5 ഗോളുകൾ ആണ്, അത് തിരുത്താൻ ലക്ഷ്യമിട്ടാണ് ജപ്പാൻ ഇറങ്ങുന്നത്.

ജപ്പാനിലും കൊറിയയിലുമായി നടന്ന 2002 ലോകകപ്പിൽ പ്രീക്വാർട്ടർ വരെ മുന്നേറാൻ ജപ്പാനായിരുന്നു, അന്ന് അവർ സ്‌കോർ ചെയ്തത് 5 ഗോളുകൾ ആണ്. എന്നാൽ റഷ്യൻ ലോകകപ്പിൽ ഇതുവരെ രണ്ടു മത്സരങ്ങളിൽ നിന്നായി 4 ഗോളുകൾ നേടിയ ജപ്പാൻ പോളണ്ടിനെതിരെ ഇറങ്ങുമ്പോൾ ഈ നേട്ടം മറികടക്കാനാവും എന്ന പ്രതീക്ഷയിൽ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement