
ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി റയൽ മാഡ്രിഡിന്റെയും സ്പെയ്നിന്റെയും സൂപ്പർ താരം ഇസ്കോ. റൊണാൾഡോയുടെ ഹാട്രിക്കിൽ ഇസ്കോയുടെ അരങ്ങേറ്റ പ്രകടനം മുങ്ങി പോയെങ്കിലും മത്സരം അക്ഷരാർത്ഥത്തിൽ നിയന്ത്രിച്ച ഇസ്കോ അഭിനന്ദനം അർഹിക്കുന്നുണ്ട്.
കുറിയ പാസുകളിലൂടെ മത്സരം സ്പെയ്ൻ നിയന്ത്രിച്ചപ്പോൾ കളി മെനഞ്ഞിരുന്നത് ഇസ്കോ ആയിരുന്നു. മത്സരത്തിൽ ഉടനീളമായി 123 ടച്ചുകൾ സ്വന്തമാക്കിയ ഇസ്കോ 94 പാസുകൾ നൽകുകയും 89 പാസുകൾ പൂർത്തിയാക്കുകയും ചെയ്തു, 94.68% പാസുകളും ഇസ്കോ പൂർത്തിയാക്കി. 3 ടാക്കിളുകളും 3 ടേക് ഓണുകളും നടത്തിയ ഇസ്കോ രണ്ടു ഷോട്ട് എടുത്തപ്പോൾ രണ്ടും ഓൺ ടാർഗറ്റ് ആയിരുന്നു. നിർഭാഗ്യം കൊണ്ട് മാത്രമാണ് ഇസ്കോ ഗോൾ നേടാനാവാതെ പോയത്. ഇന്നലെ മൈതാനത്തു നിറഞ്ഞു നിന്നിരുന്നത് ഇസ്കോ തന്നെയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
