വീണ്ടും കളം നിറഞ്ഞു കളിച്ച് ഇസ്‌കോ

- Advertisement -

ഇസ്കോ കളി മെനയുകയാണ്, സ്‌പെയ്നിന്റെ മെഷീന്‍ ആവുകയാണ്. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ എന്ന പോലെ ഇറാനെതിരെയും അക്ഷരാര്‍ഥത്തില്‍ മത്സരം നിയന്ത്രിച്ചത് ഇസ്കോ ആയിരുന്നു. ഇറാനെ എതിരില്ലാത്ത ഒരു ഗോളിന് തോലിപിച്ച മത്സരത്തിനു ശേഷം മികച്ച ഒരു റെക്കോർഡുമായാണ് ഇസ്‌കോ കളം വിട്ടത്. ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ടച് സ്വന്തമാക്കുന്ന സ്‌പെയ്ൻ താരം എന്ന റെക്കോർഡ് ആണ് ഇസ്‌കോയുടെ പേരിലായത്. 138 ടച്ചുകൾ ആണ് ഇസ്‌കോ ഇറാനെതിരെ നേടിയത്.

തീർന്നില്ല, റഷ്യൻ ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ടേക് ഓണുകൾ നടത്തിയ താരവും ഇസ്‌കോ തന്നെ, 9 ടേക് ഓണുകൾ ആണ് ഇറാനെതിരെ ഇസ്‌കോ നടത്തിയത്.

മത്സരത്തിൽ ഉടനീളമായി 138 ടച്ചുകൾ സ്വന്തമാക്കിയ ഇസ്‌കോ 103 പാസുകൾ നൽകുകയും 95 പാസുകൾ പൂർത്തിയാക്കുകയും ചെയ്തു, 92% പാസുകളും ഇസ്‌കോ പൂർത്തിയാക്കി. രണ്ടു ടാക്കിളുകൾ നടത്തിയപ്പോൾ രണ്ടും വിജയിക്കുകയും ചെയ്തു. മത്സരത്തിൽ ഏറ്റവും കൂടുതൽ ക്രോസുകൾ നൽകിയതും ഇസ്‌കോ തന്നെ, 7 എണ്ണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement