സുവാരസിനിത് ഉറുഗ്വേ കുപ്പായത്തിൽ നൂറാം മത്സരം

- Advertisement -

ഉറുഗ്വേയുടെ നീല കുപ്പായത്തിൽ ലൂയി സുവാരസ് 100 മത്സരങ്ങൾ പൂർത്തിയാക്കി. ഇന്നത്തെ സൗദി അറേബ്യാക്കെതിരായ മത്സരത്തിൽ ആണ് ഈ ബാഴ്സലോണ താരം തന്റെ ദേശീയ ടീമിനായി 100 മത്സരങ്ങൾ തികച്ചത്. ഉറുഗ്വേക്കായി നൂറ് മത്സരങ്ങൾ തികക്കുന്ന ആറാമത്തെ മാത്രം താരമായി മാറി സുവാരസ്.

2007ൽ ആണ് സുവാരസ് ഉറുഗ്വേക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നിങ്ങോട്ട് 52 തവണ വല കുലുക്കിയ സുവാരസ് തന്നെയാണ് ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ടോപ്പ് സ്‌കോറർ. 2010 ലോകകപ്പിലെ ക്വാർട്ടർ ഫൈനിൽ സ്റ്റിഫാൻ ആപ്പിയയുടെ ഷോട്ട് ഗോൾ ലൈനിൽ വെച് കൈ കൊണ്ട് തടഞ്ഞു റെഡ് കാർഡ് നേടിയിരുന്നു എങ്കിലും ഉറുഗ്വേയുടെ ദേശീയ നായകനായി മാറുകയായിരുന്നു സുവാരസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement