ചരിത്ര നേട്ടം സ്വന്തമാക്കി ലോറിസ്

- Advertisement -

ഫ്രാൻസിന് വേണ്ടി 100 മത്സരങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഫ്രാൻസ് ഗോൾ കീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ്. പെറുവിനെതിരെ താരം കളിക്കളത്തിൽ ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രാൻസ് ഗോൾ കീപ്പർ കൂടിയാണ് ലോറിസ്. ഫ്രാൻസിന് വേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കിയ ഏഴാമത്തെ താരമാണ് ലോറിസ്. 2008ൽ ഫ്രാൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ച ലോറിസ് മൂന്ന് ലോകകപ്പുകളിൽ ഫ്രാൻസിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്.

ദിദിയർ ദെഷാംപ്‌സ്(103), പാട്രിക് വിയേര (107), സിനദിൻ സിദാൻ(108), മർസെൽ ഡിസൈലി(116), തിയറി ഹെൻറി(123), ലിലിയൻ തുറാം (142) എന്നിവരാണ് ഇതിന് മുൻപ് 100 മത്സരങ്ങൾ ഫ്രാൻസിന് വേണ്ടി ജേഴ്സിയണിഞ്ഞ താരങ്ങൾ. കളിച്ച 100 മത്സരങ്ങളിൽ 76 തവണയും ഹ്യൂഗോ ലോറിസ് ഫ്രാൻസിന്റെ ക്യാപ്റ്റൻ ആയിരുന്നു. 54 തവണ ഫ്രാൻസിനെ നയിച്ച ദിദിയർ ദെഷാംപ്‌സിനെയാണ് ഈ കാര്യത്തിൽ ലോറിസ് മറികടന്നത്.  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്റെ താരമാണ് ഹ്യൂഗോ ലോറിസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement