ഹാട്രിക്കിൽ റെക്കോർഡുകൾ സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹാട്രിക്കിൽ റെക്കോർഡുകൾ വാരിക്കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് സ്പെയിനിനെതിരെ നേടിയ ഹാട്രിക്കോടെയാണ് പുതിയ റെക്കോർഡുകൾ കൂടി ക്രിസ്റ്റ്യാനോയെ തേടിയെത്തിയത്. ലോകകപ്പിൽ തന്റെ ആദ്യ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ ലോകകപ്പിന്റെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറി. ഇന്നത്തെ ഹാട്രിക് നേടുമ്പോൾ ക്രിസ്റ്റ്യാനോയുടെ പ്രായം 33 വയസ്സും 131 ദിവസവുമായിരുന്നു.

റൊണാൾഡോയുടെ കരിയറിലെ 51മാത്തെ ഹാട്രിക് ആയിരുന്നു ഇത്. പക്ഷെ ഇതിൽ 50 തവണയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം ജയം കണ്ടാണ് കളം വിട്ടത്. എന്നാൽ ഇന്ന് മാത്രം ജയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടെ നിന്നില്ല.

മത്സരത്തിന്റെ നാലാമത്തെ മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ ഗോളടി തുടങ്ങിയത്. തുടർന്ന് 44ആം മിനുട്ടിൽ ഡി ഹിയയുടെ പിഴവിൽ നിന്ന്  ക്രിസ്റ്റ്യാനോ രണ്ടമത്തെ ഗോൾ നേടി.ശേഷം മത്സരം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തിൽ മികച്ചൊരു ഫ്രീ കിക്കിലൂടെ ക്രിസ്റ്റ്യാനോ ഹാട്രിക് പൂർത്തിയാകുകയായിരുന്നു. സ്പെയിൻ ഗോൾ കീപ്പർ ഡി ഹിയയെ കാഴ്ചക്കാരനാക്കിയാണ് ക്രിസ്റ്റ്യാനോ പന്ത് വലയിലെത്തിച്ചത്.

ഏറ്റവും പ്രായം കൂടിയ ഹാട്രിക്കിന് ഉടമ എന്നതിന് പുറമെ ലോകകപ്പിൽ സ്പെയിനിനെതിരെ ഹാട്രിക് നേടുന്ന ആദ്യ താരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിനെല്ലാം പുറമെ പോർച്ചുഗലിന് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2002ൽ പൗലെറ്റയും 1966ൽ യുസാബിയോയും ആണ് ലോകകപ്പിൽ ഇതിനു മുൻപ് ഹാട്രിക് നേടിയ പോർച്ചുഗൽ താരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡി ഹിയ കൈകൾ ചോരുന്നു!!
Next articleറൊണാൾഡോ ഇനി യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ