മേജർ ടൂര്ണമെന്റുകളിലെ ആദ്യ ഗോളുമായി ഹാരി കെയ്ൻ

- Advertisement -

മേജർ ടൂര്ണമെന്റുകളിൽ ഇംഗ്ലണ്ടിന് വേണ്ടിയുള്ള ആദ്യ ഗോളുമായി ഹാരി കെയ്ൻ. ടുണീഷ്യക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയതോടെയാണ് കെയ്ൻ ഈ നേട്ടം കൈവരിച്ചത്. ആഷ്‌ലി യങ് എടുത്ത കോർണർ കിക്കിൽ സ്റ്റോൻസ് തലവെച്ചു പന്ത് വലയിലേക്ക് തിരിച്ചു എങ്കിലും ഗോൾ കീപ്പർ തടഞ്ഞിട്ടു, റീബൗണ്ട് വന്ന പന്ത് അനായാസം വലയിലാക്കി കെയ്ൻ ഗോൾ സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി 2016 യൂറോ കപ്പിലും പങ്കെടുത്ത കെയ്ൻ ഗോൾ ഒന്നും നേടിയിരുന്നില്ല. അന്ന് 13 ഷോട്ടുകൾ ഗോളിലേക്ക് പായിച്ചു എങ്കിലും ഒന്നും ഗോൾ ആയിരുന്നില്ലാ. ലോകകപ്പിലെ രണ്ടാം ഷോട്ടിൽ തന്നെ കെയ്ൻ ലക്ഷ്യം കാണുകയായിരുന്നു. മറ്റൊരു നേട്ടം കൂടെ കെയ്ൻ സ്വന്തമാക്കി, ഇതുവരെ ഇംഗ്ലണ്ടിനെ നയിച്ച മത്സരത്തിൽ എല്ലാം കെയ്ൻ ഗോൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement