പെനാൾട്ടിയിൽ പിഴക്കാതെ ഗ്രീസ്മൻ

- Advertisement -

അർജന്റീനയ്ക്കെതിരെ ഗ്രീസ്മെന്റെ പെനാൾട്ടിയാണ് ഫ്രാൻസിനെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ഈ ലോകകപ്പിലെ ഗ്രീസ്മെന്റെ രണ്ടാം പെനാൾട്ടിയാണിത്. ഫ്രാൻസിനായി ഒരു ലോകക്പ്പിൽ തന്നെ രണ്ട് പെനാൾട്ടികൾ സ്കോർ ചെയ്യുന്ന മൂന്നാമത്തെ താരം മാത്രമാണ് ഗ്രീസ്മെൻ. സിദാനും, റെയ്മണ്ട് കോപയും മാത്രമാണ് ഇതിനു മുമ്പ് ഒരു ലോകകപ്പിൽ തന്നെ രണ്ട് പെനാൾട്ടികൾ സ്കോർ ചെയ്ത ഫ്രഞ്ച് താരങ്ങൾ.

ഫ്രാൻസിനായുള്ള ഗ്രീസ്മെന്റെ മികച്ച പെനാൾട്ടി റെക്കോർഡും തുടരുകയാണ് ഇതോടെ. അഞ്ച് പെനാൾട്ടികൾ ആണ് ഇതുവരെ‌ ഗ്രീസ്മെൻ ഫ്രാൻസിനായി എടുത്തത്. അഞ്ചു ലക്ഷ്യത്തിൽ എത്തിക്കാൻ ഗ്രീസ്മെനായി. നോക്കൗട്ട് റൗണ്ടിലെ ഗ്രീസ്മെന്റെ സ്കോറിംഗ് റെക്കോർഡും ഇതോടെ തുടരുകയാണ്. യൂറോ കപ്പിലും ലോകകപ്പിലുമായി ഫ്രാൻസിനായി അവസാനം കളിച്ച അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ ഗ്രീസ്മെൻ ഇന്നത്തെ ഗോളോടെ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement