ചരിത്ര നേട്ടവുമായി അലക്‌സാണ്ടർ ഗോളോവിൻ

- Advertisement -

റഷ്യൻ ലോകകപ്പിലെ താരങ്ങളിൽ ഒരാളായിരുന്നു റഷ്യൻ താരം അലക്‌സാണ്ടർ ഗോളോവിൻ. റഷ്യക്ക് വേണ്ടി ഒരു ഗോൾ നേടിയ ഗോളോവിൻ റഷ്യയുടെ മുന്നേറ്റത്തിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. ലോകകപ്പിനിടെ മികച്ച ഒരു നേട്ടവും ഈ റഷ്യൻ വിങ്ങർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ലോകകപ്പിലും ഒരു മേജർ യൂറോപ്യൻ ടൂര്ണമെന്റിലും ഡയറക്റ്റ് ഫ്രീകിക്കിലൂടെ ഗോൾ നേടുന്ന ഏക താരമാണ് ഗോളോവിൻ.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഫ്രീകിക്കിലൂടെ ഗോളോവിൻ ഗോൾ നേടിയിരുന്നു. CSKA മോസ്കോക്ക് വേണ്ടി കളിക്കുന്ന ഗോളോവിന്‍ യൂറോപ്പ ലീഗിലും ഫ്രീകിക്ക് ഗോള്‍ നേടിയിരുന്നു, ആഴ്സണലിനെതിരെ ആയിരുന്നു ഗോളോവിന്‍റെ ഫ്രീകിക്ക് ഗോള്‍ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement