ലാറ്റിൻ ടീമുകൾക്കെതിരെ ഗോൾ വഴങ്ങാതെ ഫ്രാൻസ്

- Advertisement -

ലാറ്റിൻ ടീമുകൾക്കെതിരെ ഗോൾ വഴങ്ങാതെ ഫ്രാൻസ്

ഇന്ന് പെറുവിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് വിജയം കണ്ടിരുന്നു. വിജയത്തെ തുടർന്ന് പ്രീക്വാർട്ടറിൽ കടന്ന ഫ്രാൻസ് മികച്ച ഒരു നേട്ടവും കൂടെ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പുകളിലെ കഴിഞ്ഞ ഏഴു മത്സരരങ്ങളിലും ഫ്രാൻസ് ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

1986ലെ ലോകകപ്പിൽ ബ്രസീലിനെതിരെയാണ് ഫ്രാൻസ് അവാസാനമായി ഒരു ഗോൾ വഴങ്ങിയത്. അന്ന് പതിനേഴാം മിനിറ്റിൽ കറെകയാണ് ബ്രസീലിനു വേണ്ടി വല കുലുക്കിയത്. എന്നാൽ 41ആം മിനിറ്റിൽ ഇതിഹാസ താരം മിഷേൽ പ്ലാറ്റിനിയിലൂടെ സമനില നേടിയ ഫ്രാൻസ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീലിനെ തോൽപ്പിച്ചു സെമിയിൽ പ്രവേശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement