വാർ സംവിധാനത്തിലൂടെ ലോകകപ്പിലെ ആദ്യ പെനാൽറ്റി സ്വന്തമാക്കി ഫ്രാൻസ്

- Advertisement -

ലോകകപ്പ് ചരിത്രത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ആദ്യ പെനാൽറ്റി സ്വന്തമാക്കി ഫ്രാൻസ്. ഓസ്ട്രലിയക്കെതിരായ മത്സരത്തിലാണ് റഫറി വിളിക്കാതിരുന്ന പെനാൽറ്റി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.

ഓസ്‌ട്രേലിയൻ താരം റിസ്ഡൻ ഫ്രാൻസ് താരം ഗ്രീസ്മാനെ ഫൗൾ ചെയ്തതിനു ആണ് പെനാൽറ്റി വിളിച്ചത്. റഫറി പെനാൽറ്റി വിളിച്ചില്ലെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം റഫറിയുടെ രക്ഷക്ക് എത്തുകയായിരുന്നു.

പെനാൽറ്റി ഗോളാക്കി ഗ്രീസ്മാൻ ഫ്രാൻസിനെ മുൻപിൽ എത്തിച്ചെങ്കിലും അധികം താമസിയാതെ ഉംറ്റിറ്റി കൈകൊണ്ട് പന്ത് തൊട്ടതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെഡിനാക്ക് ഓസ്ട്രേലിയക്ക് സമനില നേടി കൊടുത്തു. ഈ ലോകകപ്പ് മുതലാണ് ലോകകപ്പിൽ വാർ സംവിധാനം നിലവിൽ വന്നത്.

കഴിഞ്ഞ ദിവസം ഡിയേഗോ കോസ്റ്റയുടെ ഗോളിന് റഫറി വാർ ഉപയോഗിച്ചിരുന്നെങ്കിലും വാർ റഫറിയുടെ തീരുമാനം ശെരിവെക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement