നിർഭാഗ്യവാന്മാരായി എമിൽ ഫോഴ്സ്ബെർഗും മാർക്സ് ബെർഗും

- Advertisement -

റഷ്യൻ ലോകകപ്പിലെ ഏറ്റവും നിര്ഭാഗ്യവാന്മാർ ആരെന്നു ചോദിച്ചാൽ ഉത്തരം കണ്ടെത്താൻ അതികം ഒന്നും പോവേണ്ടതില്ല. സ്വീഡന്റെ ഫോഴ്സ്ബെർബും മാർക്സ് ബെർഗും ആണെന്ന് ഉത്തരം കണ്ടെത്താനാവും പെട്ടെന്ന് തന്നെ. കാരണം എന്തെന്നല്ലേ, സ്വീഡന്റെ ഈ രണ്ടു താരങ്ങൾ ഇതുവരെ ഗോൾ ഒന്നും നേടിയിട്ടില്ല. ഗോൾ നേടാത്ത ധാരാളം കളിക്കാർ ഉണ്ടെകിലും ഗോൾ ലക്‌ഷ്യം വെച്ച് ഇവരേക്കാൾ കൂടുതൽ ഷോട്ടുകൾ എടുത്ത ആരും തന്നെയില്ല.

ഗോൾ ലക്‌ഷ്യം വെച്ച് ഇതുവരെ 11 ഷോട്ടുകൾ ആണ് എമിൽ ഫോഴ്‌സ്‌ബെർഗ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചത്, മർകസ് ബെർഗ് ആവട്ടെ 10 തവണയും. ഇതിൽ ഒന്ന് പോലും ഗോളായി മാറിയിട്ടില്ല. പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ച സ്വീഡന് എതിരാളികൾ സ്വിറ്റ്സർലാൻഡ് ആണ്, പ്രീക്വാർട്ടറിൽ എങ്കിലും ഗോൾ നേടി നിർഭാഗ്യത്തിന് അവസാനമിടാൻ ആണ് ഇരു താരങ്ങളും കാത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement