
ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ ഗോള്‍ നേടി ഐസ്ലാന്‍ഡ്. അഗ്യുറോ നേടിയ ഗോളില്‍ പിന്നിലായിരുന്നഐസ്ലാന്ഡ് ഒപ്പമെത്തിക്കുകയുംഐസ്ലാന്ഡ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും നേടുവാന്‍ ഈ പതിനൊന്നാം നമ്പര്‍ താരത്തിനു സാധിച്ചു. 19ാം മിനുട്ടില്‍ അര്‍ജന്റീന മത്സരത്തില്‍ ലീഡ് നേടിയെങ്കിലും നാല് മിനുട്ടുകള്‍ക്കുള്ളില്‍ ഫിന്‍ബോഗസണ്‍ സമനില ഗോള്‍ കണ്ടെത്തി.
കരുത്തരായ അർജന്റീനക്കെതിരെ മികച്ച പ്രകടനമാണ് ഐസ്ലാന്‍ഡ് പുറത്തെടുത്തത്. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ആദ്യ പകുതിയില്‍ തന്നെ മുന്‍ ലോക ചാമ്പ്യന്മാരെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ലോകകപ്പിലെ നവാഗതകര്‍ക്കായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
