ഓസ്ട്രേലിയക്കെതിരായ ഗോൾ പോഗ്ബയ്ക്കില്ല

- Advertisement -

ഓസ്ട്രേലിയക്ക് എതിരെ പിറന്ന വിജയ ഗോളിന്റെ ക്രെഡിറ്റ് ഇനി പോഗ്ബയ്ക്കില്ല. ഫിഫ ഗോൾ നിരീക്ഷിച്ച ശേഷം പോഗ്ബയുടെ ഗോളല്ല അതെന്നും സെൽഫ് ഗോളായാണ് അത് പരിഗണിക്കുകയെന്നും അറിയിച്ചു. ഓസ്ട്രേലിയൻ താരമായ അസിസ് ബെഹിചിന്റെ കാലി തട്ടിയാണ് ആ പന്ത് ഗോളായി മാറിയത്. ഇനി ഇത് അസിസ് ബെഹിചിന്റെ സെൽഫ് ഗോളായാകും അറിയപ്പെടുക.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീനോയും ഇത് പോഗ്ബയുടെ ഗോളായി താൻ പരിഗണിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ഈ ഗോളിന്റെയും ഗ്രീസ്മെൻ നേടിയ പെനാൾട്ടിയുടെയും ബലത്തിൽ ഓസ്ട്രേലിയയെ 2-1 എന്ന സ്കോറിന് ഫ്രാൻസ് പരാജയപ്പെടുത്തിയിരുന്നു. ഇനി വ്യാഴാഴ്ച പെറുവിനെതിരെയാണ് ഫ്രാൻസിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement