എറിക്സെൻ എന്നാൽ ഡെന്മാർക്കിന് എല്ലാമെല്ലാമാണ്

- Advertisement -

റൊണാൾഡോയെ പോലെയോ മെസ്സിയെ പോലെയോ ഫുട്ബോൾ ലോകം ആഘോഷിക്കുന്നില്ല എറിക്സണെ എങ്കിലും ഡെന്മാർക്കിന് എറിക്സണാണ് താരം. ഇന്ന് ശക്തമായി നിന്ന പെറുവിനെ ഭേദിക്കാനും ഡെന്മാർക്കിന് ടോട്ടൻഹാമിന്റെ മാസ്റ്റർമൈൻഡ് എറിക്സൺ തന്നെ വേണ്ടിവന്നു. 59ആം മിനുട്ടിൽ എറിക്സന്റെ പാസിൽ നിന്നായിരുന്നു ഡെന്മാർക്കിന് വിജയം നൽകിയ പൗൾസന്റെ ഗോൾ പിറന്നത്.

ഡെന്മാർക്കിന്റെ അവസാന 19 ഗോളിൽ 13 ഗോളിലും എറിക്സന്റെ പങ്കുണ്ടായിരുന്നു. 8 ഗോളുകളും മൂന്ന് അസിസ്റ്റും. ഡെന്മാർക്കിന്റെ അവസാന മൂന്ന് ഗോളുകളിൽ രണ്ടെണ്ണം എറിക്സൺ അസിസ്റ്റ് ചെയ്തതും ഒന്ന് എറിക്സൺ സ്കോർ ചെയ്തതുമാണ്. ഇതിൽ അസിസ്റ്റ് ചെയ്ത രണ്ട് ഗോളുകളും പൗൾസണാണ് സ്കോർ ചെയ്തത്. ഡെന്മാർക്കിന് വേണ്ടി അവസാന 14 മത്സരങ്ങളിൽ 12 ഗോളുകളും അഞ്ച് അസിസ്റ്റും എറിക്സൺ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement