ആദ്യ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലൈനപ്പുമായി ഇംഗ്ലണ്ട്

- Advertisement -

ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ഇലവനെ ആണ് ഗരത് സൗത്ത്ഗേറ്റ് ടുണീഷ്യക്കെതിരെ ഇംഗ്ലണ്ട് ടീമിനെ അണിനിരത്തുന്നത്. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ പയറ്റി തെളിഞ്ഞ ഒരു പിടി യുവതാരങ്ങൾ ആണ് ഇംഗ്ലണ്ട് ടീമിൽ ഉള്ളത്. 26 വയസും 16 ദിവസവും ആണ് ഇന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ടീമിന്റെ ശരാശരി പ്രായം. ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്ന ഹാരി കെയ്ന്റെ പ്രായം വെറും 24 വയസ് മാത്രമാണ്.

ഇതിന് മുൻപ് ഇത്രയും പ്രായം കുറഞ്ഞ ഒരു ടീമിനെ ആദ്യ മത്സരത്തിനായി ഇറക്കിയത് സ്വീഡൻ മാത്രമാണ്. 2002ൽ സ്വീഡൻ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറക്കിയ ടീമിന്റെ പ്രായം 25 വർഷവും 207 ദിവസവും ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement