സെമി ഫൈനൽ നിർഭാഗ്യം വിട്ടൊഴിയാതെ ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെ സെമി ഫൈനൽ നിർഭാഗ്യം വിട്ടൊഴിയുന്നല്ല, മേജർ ടൂർണമെന്റുകളിലെ സെമി ഫൈനലിൽ കാലിടറുന്ന ചരിത്രം ഇംഗ്ലണ്ട് ആവർത്തിക്കുകയാണ്. യൂറോ കപ്പിലോ ലോകകപ്പിലോ ഇംഗ്ലണ്ട് കഴിഞ്ഞ അഞ്ചു താവണ സെമിയില്‍ എതിയപ്പോഴും നാല് തവണയും സെമിയില്‍ പുറത്തായി. ഇതില്‍ നാലെണ്ണവും തുടര്‍ച്ചയായി ആണ്.

1966 ലോകകപ്പിലാണ്‌ ഇംഗ്ലണ്ട് അവസാനമായി ഒരു സെമി ജയിക്കുന്നത്. അന്ന് ലോകകപ്പും വിജയിക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്‌ നിര്‍ഭാഗ്യം മാത്രമായിരുന്നു ഇംഗ്ലണ്ടിനു കൂട്ട്. 1968 ലെ യൂറോ കപ്പില്‍ യുഗോസ്ലാവിയോടും 1990 ലെ ലോകകപ്പിലെയും 1996ലെ യൂറോയിലെയും സെമിയില്‍ ജര്‍മ്മനിയോടും തോറ്റ് പുറത്തായ ഇംഗ്ലണ്ട് ഇപ്പോള്‍ ഈ ലോകകപ്പ് സെമിയില്‍ ക്രോയെഷ്യയോടും തോല്‍വി ഏറ്റുവാങ്ങി മടങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial