ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ടീമുമായി ഇംഗ്ലണ്ട്

- Advertisement -

ഇന്ന് ബെൽജിയത്തെ നേരിടുന്ന ഇംഗ്ലണ്ട് ടീമിൽ അടിമുടി മാറ്റങ്ങൾ ആണ് സൗത്ഗേറ്റ് വരുത്തിയിട്ടുള്ളത്. 8 മാറ്റങ്ങളുമായി ഇറങ്ങുന്ന ഇംഗ്ലണ്ട് ടീം ഒരു നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് ഇറങ്ങുന്ന ടീമിന്റെ ശരാശരി പ്രായം 25 വയസും 251 ദിവസവും ആണ്. ഒരു മേജർ ടൂർണമെന്റിൽ ഇംഗ്ലണ്ട് ഇറക്കുന്ന ഏറ്റവും രണ്ടാമത്തെ പ്രായം കുറഞ്ഞ ടീം ആണിത്.

2002 ലോകകപ്പിലാണ് ഇംഗ്ലണ്ട് ഇതിനു മുൻപ് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ രംഗത്തിറക്കിയിട്ടുള്ളത്. അന്ന് സ്വീഡനെ നേരിട്ട ഇംഗ്ലണ്ട് ടീമിന്റെ പ്രായം 25 വർഷവും 207 ദിവസവും ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement