ഒരു ഗോളിൽ തൂങ്ങി ടീമുകൾ

- Advertisement -

ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൌണ്ട് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് നടന്ന രണ്ടു മത്സരങ്ങളും അവസാനിച്ചത് 1-0 എന്ന സ്‌കോർ നിലയിൽ ആയിരുന്നു. പോർച്ചുഗൽ മൊറോക്കോയെയും ഉറുഗ്വേ സൗദി അറേബ്യയേയും ആണ് തോൽപ്പിച്ചത്. ഈ ലോകകപ്പിലെ എട്ടാമത്തെ 1-0 വിജയമായിരുന്നു ഇത്.

കഴിഞ്ഞ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ എല്ലാം പൂർത്തിയായപ്പോൾ ആണ് 8 മത്സരങ്ങളിൽ ഈ ഗോൾ നിലയിൽ അവസാനിച്ചിരുന്നത്, റഷ്യയിൽ ഗ്രൂപ്പ് ഘട്ടം രണ്ടാം റൗണ്ട് തുടങ്ങിയപ്പോഴേക്കും 8 എണ്ണം ആയത് മത്സരങ്ങൾ എത്രത്തോളം കടുത്തതാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോഴേക്കും എത്ര 1-0 മത്സരങ്ങൾ ഉണ്ടാവും എന്നു കാത്തിരുന്നു കാണാം.

ഈജിപ്ത് – ഉറുഗ്വേ, മൊറോക്കോ – ഇറാൻ, പെറു – ഡെൻമാർക്ക്, കോസ്റ്ററിക്ക – സെര്ബിയ, ജർമ്മനി – മെക്സിക്കോ, സ്വീഡൻ – ദ. കൊറിയ എന്നിവയാണ് 1-0 എന്ന റിസൽറ്റിൽ അവസാനിച്ച മറ്റു മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement